ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ വി ജെ ജോർജിന്റെ വീടാണ് തകർത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും തകര്‍ത്തു. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു.