തൊടുപുഴ: ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിലെ യാത്രക്കാരെ പെരുവഴിൽ ആക്കിയേ അടങ്ങൂ എന്നുറപ്പിച്ച് കെ.എസ്.ആർ.ടി. സി. സമയ ക്രമം പാലിക്കാതെയും ട്രിപ്പ് മുടക്കിയും സർവീസ് പാടെ നിർത്തിയും പ്രതികാരമനോഭാവത്തോടെയാണ് ഈ റൂട്ടിലെ യാത്രക്കാരോട് മാനേജ്മെന്റ് പെരുമാറുന്നതെന്ന് വ്യാപക ആക്ഷേപം. മുടക്കിയിട്ടിരുന്ന കട്ടപ്പന തൊടുപുഴ സർവീസ് പതിനഞ്ചു ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച ഓടിയെങ്കിലും തൊടുപുഴയിൽ നിന്ന് ഉച്ചയ്ക്ക് 12-ന് തുടങ്ങി 12-50-ന് വണ്ണ പ്പുറത്തു നിന്നും കട്ടപ്പന യ്ക്ക് ഉള്ള ട്രിപ്പ് ഓടിയില്ല. ബസ് ഉണ്ടോയെന്ന് അന്വേഷിച്ച് വിളിച്ചാൽ ട്രിപ്പ് ഇല്ലെന്നുള്ള ധിക്കാരം നിറഞ്ഞ മറുപടി മാത്രം, പരിഹാരം അകലെ.
ഇതിന് പുറമെ രാവിലെ തൊടുപുഴയിൽ നിന്ന് ആരംഭിക്കുകയും 9.10-ന് വണ്ണപ്പുറത്തു നിന്നും ചേലച്ചുവടിനു പോകേണ്ട സർവീസും നടത്തിയില്ല. ബസ് മുടക്കം സംബന്ധിച്ച് അന്വേഷിക്കാൻ തൊടുപുഴ കെ.എസ്.ആർ. ടി.സി.അധികൃതരെ വിളിച്ചാൽ നിക്ഷേധാ ത് മക നിലപാടാണ് സ്വീകരിക്കുകയെന്നും യാത്രക്കാർ പറഞ്ഞു.
പിന്നാലെ വരുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണ് മുന്നറിയിപ്പ് ഇല്ലാതെ ട്രൂപ്പുകൾ മുടക്കുന്നതെന്നു വ്യാപക ആക്ഷേപവും നാട്ടുകാർക്കുണ്ട്. കൃത്യമായി ഓടിക്കാൻ കഴിയില്ലെങ്കിൽ കെ.എസ്. ആർ. ടി.സി ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെ സ്വകാര്യ ബസുകൾക്ക് കൈമാറുകയാണ് നല്ലതെന്ന് യാത്രക്കാർ പറയുന്നു ത്. സ്വകാര്യ ബസു കൾ ട്രിപ്പ് മുടക്കിയാൽ നടപടി എടുക്കുന്ന ആർ.ടി.ഒ ഓഫീസ് അകാരണമായി ട്രിപ്പ് മുടക്കുന്ന കെ.എസ്.ആർ.ടി.സിക്കുമെതിരെ നടപടി സ്വീകരിക്കണമെന്നു മാണ് യാത്രക്കാരുടെ ആവശ്യം.