തൃശൂർ: ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ രണ്ടു ജീവനക്കാർ അറസ്റ്റിൽ. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരാണ് അറസ്റ്റിലായത്. കൊരട്ടി ജെ.റ്റി.എസ് ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചെടിച്ചട്ടിയിൽ 14 ചെടികളാണുണ്ടായിരുന്നത്.