തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആശ്രമം കത്തിച്ച ദിവസം ശബരി അവിടെ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പ്രകാശിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുമ്പ് 4 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
ഈ കേസിലടക്കം പ്രതികളായ ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളും ശാസ്ത്രീയ അന്വേഷണവുമാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്കെത്തിച്ചത്. തുടർന്ന് ഇന്നലെ രാത്രി പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.