Timely news thodupuzha

logo

പരിശീലനത്തിനിടെ ബ്രിജ്‌ഭൂഷൺ ശരീര ഭാഗങ്ങളിൽ സ്‌പർശിച്ചതായി ഗുസ്‌തി താരങ്ങൾ

ന്യൂഡല്‍ഹി: ​ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്‌തി താരങ്ങൾ. പരിശീലനത്തിനിടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചതായി താരങ്ങൾ മൊഴി നൽകി. രണ്ടുപേരുടെ മൊഴിയാണ് പുറത്തുവന്നത്.

ഇതുവരെ 4 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ശരീരഭാ​ഗങ്ങളില്‍ സ്‌പര്‍ശിച്ചു എന്നാണ് മൊഴി. നിരവധി തവണ വിവിധയിടങ്ങളില്‍ വെച്ച് ലൈം​ഗികാതിക്രമം നേരിട്ടു എന്നും പുറത്തുവന്ന മൊഴിയിലുണ്ട്.ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്‌തി താരങ്ങളുടെ സമരം 13 ദിവസം പിന്നിട്ടു. പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടും പൊലീസ് ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്‌തിട്ടില്ല.

പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരാതിക്കാരുടെ മൊഴിമാത്രമെടുത്ത പൊലീസ്, പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്. ഗുസ്‌തി താരങ്ങൾക്ക് പിന്തുണ നൽകികൊണ്ട് രാഷ്‌ട്രീ‌യ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *