കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിന്‍റെ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. ഹൗസ് സർജൻ വന്ദനദാസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്.സന്ദീപാണ് (42) അക്രമണം നടത്തിയത്. വനിതാ ഡോക്ടറെയും പൊലീസുദ്യോഗസ്ഥരേയുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
6 തവണയാണ് പ്രതി ഡോക്‌ടറെ കുത്തിയത്. ഇതിൽ മാരകമായ 2 കുത്തുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്‌ടർമാർ പറഞ്ഞു. കാലിലെ മുറിവ് കെട്ടുന്നതിനിടെയാണ് പ്രതി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വച്ച് ഡോക്‌ടറെ കുത്തിയത്.