Timely news thodupuzha

logo

ദേശീയപാത കൊണ്ടു വന്നത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ, അന്നത്തെ എം.പി പി.ജെ.കുര്യനാണ്; എസ്.അശോകൻ

തൊടുപുഴ: ആ ദേശിയ പാതയുടെ ക്രെഡിറ്റ് പി.ജ.കുര്യന് സ്വന്തമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് ലോറിയിൽ കൊണ്ടു പോയ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ ഗാംഭിര്യവും സൗന്ദര്യവും ചാനൽ ചർച്ചകളിൽ പൊടി പൊടിച്ചു. ദേശീയ പാതയുടെ ക്രെഡിറ്റ് ഇപ്പോഴത്തെ എം.പിക്കാണോ അതോ മുൻ എം.പിക്കാണോയെന്ന് അത്യാവേശത്തോടെ ചർച്ച ചെയ്തവർ ഒരു കാര്യം മറുന്നു. ദേശീയപാത കൊണ്ടു വന്നത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അന്നത്തെ എം.പി പ്രൊഫ.പി.ജെ.കുര്യനാണെന്ന് എസ്.അശോകൻ സമൂഹ മാധ്യമത്തിൽകുറിച്ചു.

അരിക്കൊമ്പനെ ചിക്കനാൽ വനമേഖലയിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടു വിട്ടതു കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ സാധ്യതയില്ല. ചരക്കുമായി പോകുന്ന കാളവണ്ടികളിൽ വണ്ടിക്കാരൻ ഉറങ്ങിയാലും വണ്ടിക്കാളകൾ ചരക്ക് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുമെന്ന പഴഞ്ചോല്ല് പോലെയാണ് ആനകളുടെ ശീലവും. ആനത്താരകളിലൂടെ പഴയ സ്ഥലത്തേക്ക് ആനക്ക് തിരിച്ചു വരാനാകും. അരിക്കൊമ്പനെ തളച്ച കുങ്കിയാനകളെ നിഷ്പ്രഭമാക്കുന്ന തലയെടുപ്പും വലുപ്പവും, രൂപഭംഗിയുമുള്ള അരിക്കൊമ്പനെ തളച്ച് കോടനാടിലോ കോന്നിയിലോ ഉള്ള ആനത്താവളത്തിൽ അടച്ച് പരിശീലിപ്പിച്ച് നാട്ടാന ആക്കിയാൽ സർക്കാരിന് മുതൽക്കൂട്ടാവും അത് മാത്രമാണ് ശ്വാശ്വതമായ പരിഹാര മാർഗ്ഗം. അതല്ലെങ്കിൽ വെടിവച്ച് കൊല്ലെണ്ടി വരും. അതൊട്ടും പ്രായോഗികമല്ല. മഹാഭൂരിപക്ഷം നാട്ടാനകളും പണ്ടൊരുനാൾ കാട്ടാനകളായിരുന്നുവെന്ന കാര്യം ആർക്കാണ് അറിയാത്തത്.

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും മനുഷ്യന് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണയും കാഴ്ച്ചപ്പാടും മാറുക തന്നെ വേണം. കാട് വന്യജീവജാലങ്ങൾക്കും നാട് മനുഷ്യനുമെന്ന സമതുലിത സമീപനമാണ് ഉണ്ടാവേണ്ടത്. കാട്ടിനുള്ളിൽ വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് വിഘാതമാകുതൊന്നും നടക്കാൻ പാടില്ലെന്ന് ഉറപ്പു വരുത്തണം. വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്കാവശ്യമായ ശുദ്ധജലവും തീറ്റയും ഉറപ്പു വരുത്തി വന്യ ജീവികൾ നാട്ടിലിറങ്ങുത് ശ്വാശ്വതമായി തടയുകയാണ് വേണ്ടത്.

മനുഷ്യന് പ്രകൃതിയോടൂള്ള അടങ്ങാത്ത ഒടുങ്ങാത്ത ആർത്തിയുടെ ഏറ്റവും അവസാനത്തെ അദ്ധ്യായമാണ് അരിക്കൊമ്പന്റെ കാടുമാറ്റം. അരിക്കൊമ്പനെ മയക്കു വെടി വെച്ച് കൊണ്ടു പോയപ്പോഴുള്ള പിടിയാനകളും കുങ്കിയാനകളും അടങ്ങുന്ന ആനക്കൂട്ടത്തിന്റെ ചിന്നം വിളിയുടെ മാറ്റൊലി ഇനിയും അടങ്ങിയിട്ടില്ലെന്നും അദേഹം കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *