Timely news thodupuzha

logo

കുറ്റബോധം ഇല്ലാതെ സന്ദീപ്; ജ​യി​ലി​ലെ ഉ​പ്പ്മാ​വും ഗ്രീ​ൻ​പീ​സ് ക​റി​യും ചോ​റും കഴിച്ച് സുഖമായി ഉറങ്ങി; ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​ഡോ​ക്ട​ർ വ​ന്ദ​നാ​ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​ബോ​ധ​മൊ ഭാ​വ​വ്യ​ത്യാ​സ​മൊ ഇ​ല്ലാ​തെ പ്ര​തി സ​ന്ദീ​പ് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ. ജ​യി​ലി​ലെ ഭ​ക്ഷ​ണം കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ക​ഴി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാക്കാ​തെയുമാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്.

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാ ബ്ലോ​ക്കി​ലെ സെ​ല്ലി​ൽ ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ എ​പ്പോ​ഴു​മു​ള്ള​തും 24 മ​ണി​ക്കൂ​റും സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വു​മു​ള്ള സെ​ല്ലി​ലാ​ണ് ഇ​യാ​ൾ ക​ഴി​യു​ന്ന​ത്.

സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 6,323-ാം ന​ന്പ​ർ അ​ന്തേ​വാ​സി​യാ​ണ്. ഇ​യാ​ളു​ടെ കാ​ലി​ലെ മു​റി​വ് ഡോ​ക്ട​ർ​മാ​ർ യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ഡ്ര​​സ് ചെ​യ്യു​ന്നു​ണ്ട ്. ജ​യി​ലി​ന​ക​ത്ത് അ​ക്ര​മ​സ​ക്ത​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

മാ​ന​സി​ക​രോ​ഗ​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ത്തി ശി​ക്ഷ​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി നാ​ട​കം ക​ളി​ക്കു​ന്ന പ്ര​കൃ​തം ന​ട​ത്തു​ന്നു​ണ്ടെ ായെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​ച്ച​ത്. ജ​യി​ലി​ലെ ഉ​പ്പ്മാ​വും ഗ്രീ​ൻ​പീ​സ് ക​റി​യും ചോ​റും യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ഇ​യാ​ൾ ക​ഴി​ച്ച ശേ​ഷം കി​ട​ന്നു​റ​ങ്ങി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Leave a Comment

Your email address will not be published. Required fields are marked *