Timely news thodupuzha

logo

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആക്രമണം; എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന് വെട്ടേറ്റു

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വി.പി.എം.എച്ച്.എസ് സ്കൂളിലാണ് സംഭവം. എസ്.എഫ്.ഐ ഏരിയ പ്രസിഡൻറ് മൻസൂറിനെയും ആദിത്യനേയും വെട്ടി പരിക്കേൽപ്പിച്ചു.

പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പ്രവേശനോത്സവം ഒരുക്കങ്ങൾക്കിടയിലാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് അംഗം ശ്യാമിൻ്റെ നേതൃത്വത്തിൽ അക്രമം നടത്തിയത്. എന്നാണ് സൂചന.പ്രദേശശത്ത സമാധാനം തകർക്കാർ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *