തിരുവനന്തപുരം: ജൂൺ അഞ്ചോടെ അറബികടലിൽ ന്യുന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ അറബികടലിൽ രൂപപ്പെടുന്ന ചക്രവാതചുഴി 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറും.
ഇതിൻ്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തിൽ വരും ദിവസങ്ങളിൽ മഴ പെയ്യുന്നത്.