മൂലമറ്റം: ടൗണിൽ ബിവിറേജ് ഷോപ്പും രണ്ട് ജൗളി കടകളും ഒരു സ്റ്റേഷനി കടയും കുത്തി തുറന്നു മോഷണം. കടകളുടെ താഴ് പൊളിച്ച് ആണ് മോഷണം നടത്തിയിരിക്കുന്നത്. ഇരുപതിനായിരത്തിൽപരം രൂപയും സിഗരറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ബിവിറേജിൽ നിന്ന് പത്ത് കുപ്പി വില കൂടിയ മദ്യവും നഷ്ടപ്പെട്ടു. ഒരു ജൗളി കട കുത്തിതുറക്കാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾക്ക് താഴ് പൊളിക്കാൻ പറ്റാത്തതിനാൽ മോഷണം നടന്നില്ല. പ്രതിയുടെ സി.സി.റ്റി.വി ദൃശ്യം കിട്ടിയിട്ടുണ്ട് പ്രതി ഗ്ലൗസ് ധരിച്ചിരുന്നു. മുഖവും മറച്ചിരുന്നു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് വിവരം അറിയുന്നത്. ഉടൻ തന്നെ കാഞ്ഞാർ പോലീസിനെ വിവരം അറിയിച്ചു. എസ്.ഐ സി ബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇടുക്കിയിൽ നിന്ന് പൊലീസ് നായയും ഫിങ്കർ പ്രിൻ്റ് വിദഗ്ദരും സ്ഥലത്തെത്തി പരിശോദന നടത്തി. വിരലടയാളമൊന്നും കിട്ടിയില്ല. പ്രതി ഗ്ലൗസ് ധരിച്ചിരുന്നതായും മുഖം മറച്ചിരുന്നതായും ബിവിറ്റേജിലെ സി.സി.റ്റി.വിയിൽ നിന്നും വ്യക്തമായി.
പൊലീസ് നായ മോഷണം നടത്തിയ കടയിൽ കയറിയ ശേഷം പ്രൈവറ്റ് ബസ് സ്റ്റാൻ്റിലൂടെ അര കിലോമീറ്റർ മുകളിലേക്ക് പോയ ശേഷം തിരികെ പോന്നു. സാഫല്യം ടെക്സ്റ്റിൽസ്, ഇടവക്കണ്ടം ടെക്സ്റ്റിൽസ്, പോത്തുംമൂട്ടിൽ മണിയുടെ സ്റ്റേഷനറി കട, ബിവറേജ് ഷോപ്പ് ഇവിടങ്ങളിലാണ് മോഷണം നടന്നത്. ലക്ഷ്മി ടെക്സ്റ്റയിൽസിൽ താഴ് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും, പറ്റിയില്ല. അന്വേഷണം ഊർജിതപ്പെടുത്തിയതായി കാഞ്ഞാർ പോലീസ് പറഞ്ഞു.