Timely news thodupuzha

logo

ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ വച്ചുകൊണ്ടു തന്നെ വിചാരണ പൂർത്തിയാക്കാനും കോടതി അനുമതി നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് വിധി പറഞ്ഞത്.

പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് പിന്നീട് വിചാരണയെ ബാധിക്കുമെന്നും പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യ പ്രവണതയുള്ള പ്രതിക്ക് ജാമ്യം നൽകി വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രേസിക്യൂട്ടറുടെ വാദം കൂടി കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Leave a Comment

Your email address will not be published. Required fields are marked *