Timely news thodupuzha

logo

ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോയി, കാറിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു

വഴിക്കടവ്: യാത്രകാരെ ആക്രമിക്കാനെത്തി കാട്ടാന. മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിലായിരുന്നു സംഭവം. ആനയെ കണ്ട് ഭയന്ന കുടുംബം കാർ റോഡിനോട് ചേർന്ന് ഒതുക്കി നിർത്തുകയെങ്കിലും കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോയി.

ഇതേ തുടർന്ന് വാഹനം പിന്നോട്ട് എടുക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായി. ഈ സമയത്തായിരുന്നു കാട്ടാന പാഞ്ഞ് അടുത്ത്.

ഉടൻ തന്നെ യാത്രക്കാർ ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവിൽ നിന്നു. ഓടുന്നതിനിടെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണു. ഭാ​ഗ്യവശാൽ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും ഗുരുതര പരിക്കേറ്റിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *