അടിമാലി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ അടിമാലി ശാന്തിഗ്രാം മാനവിയം, ഇടുക്കി, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, എം.ബി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അടിമാലി ശാന്തിഗ്രാം മാനവിയം കേന്ദ്രത്തിൽ വച്ച് അന്തർദ്ദേശീയ യോഗ ദിനചാരണം ആചരിച്ചു. നിയുക്ത ലയൺസ് ഡിസ്ട്രിക്ട് ഗവണ്ർ ഡോക്ടർ ബീന രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ എൽ മനോജ് ഉദ്ഘാടനം ചെയ്തു.
അടിമാലി എം.ബി കോളേജിൽ നിന്നുള്ള കുട്ടികളും അധ്യാപകരും സർക്കാർ ആശുപത്രി ജീവനക്കാരും വിവിധ മേഖലകളിൽ നിന്നുള്ളവർക്കുമായി യോഗ പരിശീലകൻ പി.വി ജനാർദ്ദനൻ യോഗ ക്ലാസ് എടുത്തു.
യോഗയിലൂടെ യൂത്ത് എമ്പവർമെന്റെന്ന വിഷയത്തിൽ പരിശീലകൻ മധു ശക്തിധരൻ പ്രത്യേക ക്ലാസ്സ് നയിച്ചു.
2023-2024 വർഷത്തിൽ ലയൺസ് ഡിസ്ട്രിക്ട് നടപ്പിലാക്കുന്ന യോഗ കർമ പരിപാടി ചീഫ് പ്രോഗ്രാം ഡയറക്ടർ വി.എസ് ജയേഷ് അവതരിപ്പിച്ചു.
നിയുക്ത ക്യാബിനറ്റ് ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ, ഡോ.ബാബു സുന്ദർ, ഡോ.ജയലാൽ മോഹൻ, ഡോ.ലാൽ മോഹൻ, ഡോ.അനൂപ് കെ, ഡോ.ബെന്നി അലക്സാണ്ടർ, എ.പി ബേബി, ബിമൽ നാഥ്, പ്രദീപ് മേനോൻ, റ്റി.ഒ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ മുരളി സ്വാഗതവും എസ്.രാജൻ നന്ദിയും പറഞ്ഞു.