തിരുവനന്തപുരം: തലസ്ഥാനത്ത് നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോനയെയാണ്(22) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യയാണ്. 15 ദിവസം മുൻപാണ് സോനയുടെ വിവാഹം കഴിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസെടുത്തിട്ടുണ്ട്.