മിൻസ്ക്: റഷ്യയിൽ സായുധകലാപ നീക്കം നടത്തിയ വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗേനി പ്രിഗോഷിൻ റഷ്യയിലെന്ന് ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ. മുൻ ധാരണപ്രകാരം പ്രിഗോഷിനും അദ്ദേഹത്തിന്റെ സൈനികരും ബലാറസിൽ എത്തിയതായി ലുകാഷെൻകോ നേരത്തേ പറഞ്ഞിരുന്നു.
എന്നാൽ, വ്യാഴാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കവെ, പ്രിഗോഷിൻ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദേശപ്രകാരം ലുകാഷെൻകോ നടത്തിയ ചർച്ചയിലാണ് പ്രിഗോഷിൻ മോസ്കോയിലേക്കുള്ള കലാപനീക്കം അവസാനിപ്പിക്കാൻ സമ്മതിച്ചത്.