തൊടുപുഴ: കേന്ദ്ര സർക്കാർ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻ്റെ അടിമാലി പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ അവലോകനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം പദ്ധതി വിശദീകരിച്ചു.
സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ അവശേഷിക്കുന്ന നിരക്ഷരരെയും സർവ്വേയിലൂടെ കണ്ടെത്തി സാക്ഷരരാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ നാനൂറ്റിപതിനാറ് സാക്ഷരതാ പഠിതാക്കളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സാക്ഷരതാ പഠനത്തിനു ശേഷം സെപ്റ്റംബർ മാസത്തോടെ പരീക്ഷ നടത്തി മുഴുവൻ പഠിതാക്കൾക്കും കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് നൽകും.
ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് വി.ടി, പദ്ധതി കോർഡിനേറ്റർ ഏലിയാമ്മ ജോയി, വിനു ആൻ്റണി, ഗായത്രി തങ്കപ്പൻ, ദീപാ മോൾ ടി ആർ, ബിന്ദു സോമനാഥൻ എന്നിവർ പങ്കെടുത്തു.