ന്യൂഡൽഹി: പരസ്യമായി ലൈംഗികാതിക്രമം നടത്തി രണ്ട് കുക്കിവനിതകളെ നഗ്നയായി തെരുവിലൂടെ നടത്തിയതിന് സമാനമായി നൂറുകണക്കിന് സംഭവങ്ങൾ മണിപ്പുരിൽ ഉണ്ടായെന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രതികരണം വിവാദമായി.
ചാനലിന് അനുവദിച്ച ടെലഫോൺ അഭിമുഖത്തിലാണ് വിവാദ പ്രസ്‌താവന. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെകുറിച്ച് ആരാഞ്ഞപ്പോൾ നൂറുകണക്കിന് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചത് എന്നായിരുന്നു പരാമർശം.
ഒറ്റസംഭവമാണ് ഇതുവരെ പുറത്തുവന്നത്. സംസ്ഥാനത്ത് നടക്കുന്ന ക്രൂരകൃത്യങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.