വയനാട്: യുവതിയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്തതിൽ ഭർത്താവിനും കുടുബത്തിനുമെതിരെ കേസെടുത്ത് പൊലീസ്.
വയനാട്ടിലായിരുന്നു സംഭവം. ഭർത്താവിൻറെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ, മർദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അതേസമയം കേസെടുത്തതിന് പിന്നാലെ ഭർത്താവും വീട്ടുകാരും കർണാടകയിലേക്ക് കടന്നതായാണ് സൂചന.
സംഭവത്തിൽ വനിതാ കമ്മീഷൻ ദർശനയുടെ വീട്ടിലെത്തി റിപ്പോർട്ട് തേടി. ഇതിനു മുമ്പും കുടുംബത്തിനെതിരെ കമ്പളക്കാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടും വേണ്ടത്ര നടപടിയുണ്ടായില്ലെന്ന് ദർശനയുടെ കുടുംബം ആരോപിച്ചു.
അഞ്ച് മാസം ഗർഭിണിയായിരുന്ന ദർശന കഴിഞ്ഞ ജൂലൈ 13നാണ് വെള്ളിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതിനാൽ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മൂന്ന്ാ ദിവസങ്ങൾക്ക് ശേഷമാണ് ലഭിച്ചത്.