Timely news thodupuzha

logo

നുഴഞ്ഞു കയറ്റത്തിനിടെ ലഹരി കടത്ത്; ബി.എസ്.എഫ് ഏറ്റുമുട്ടൽ, പാക് പൗരനെ വധിച്ചു

സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ലഹരി കള്ളക്കടത്തിനു ശ്രമിച്ച പാക് നുഴഞ്ഞു കയറ്റക്കാരനെ ബി.എസ്.എഫ് ഏറ്റുമുട്ടലിൽ വധിച്ചു. സാംബ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാല് കിലോഗ്രാം വരുന്ന ലഹരി മരുന്ന് ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയിലാണ് എസ്.എം പുര പോസ്റ്റിനടുത്തെ അതിർത്തി പ്രദേശമായ രാംഗറിനരികിലൂടെ പാക് പൗരൻ ലഹരി മരുന്നുമായി നുഴഞ്ഞു കയറാൻ ശ്രമിച്ചത്.

രഹസ്യ വിവരത്തെത്തുടർന്ന് ബി.എസ്.എഫ് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായതെന്ന് ബി.എസ്.എഫ് വക്താവ് പറയുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *