ഇടുക്കി: കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഇടുക്കി ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന പീരുമേട് – ഉടുമ്പഞ്ചോല – ദേവികുളം തുടങ്ങിയ നിയോജക മണ്ഡല കേന്ദ്രങ്ങളിലെ രണ്ട് മേഖലാ ജാഥകളിൽ കേരളാ കോൺഗ്രസ് (എം) തൊഴിലാളി സംഘടനയായ കെ.റ്റി.യു.സി.എമ്മിനെ പങ്കെടുപ്പിച്ചിട്ടില്ല.
ഇത് സംബന്ധിച്ച് നടന്ന ആലോചനാ യോഗങ്ങളിൽ പങ്കെടുപ്പിക്കുകയോ തൊടുപുഴ ഒഴികെ മറ്റ് രണ്ട് സ്ഥലങ്ങളിലെ നോട്ടീസിലോ പ്രോഗ്രാമുകളിലോ കെ.റ്റി.യു.സി.എമ്മിന്റെ പ്രിതിനിധികളുടെ പേരുകൾ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഇതിൽ കെ.റ്റി.യു.സി(എം) ഇടുക്കി ജില്ലാ കമ്മറ്റി പ്രിതിഷേധിച്ചു. ജില്ലാ പ്രിസിഡന്റ് ജോർജ് അമ്പഴത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
യൂണിയൻ സംസ്ഥാന ഭാരവാഹികളായ റ്റി.പി.മൽക്ക, ടോമി തീവള്ളി, സെലിൻ കുഴിഞ്ഞാലിൽ, എസ്.രമേശൻ മൂന്നാർ, ജില്ലാ ഭാരവാഹികളായ ജെയ്സൺ കണിയാന്തറ, എം.കൃഷ്ണൻ, റോയി മറ്റം, ബെന്നി മാത്യൂ പീരുമേട്, രാഹുൽ മറയൂർ, റോബർട്ട് ജോൺ, മനോജ് മാത്യു, സി.പി.മഹിപാൽ തുടങ്ങിയവർ സംസാരിച്ചു.