കോട്ടയം: ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. നാലുപേര്‍ക്ക് പരിക്ക്. കോട്ടയം ചേന്നാട് സ്വദേശി മധുവിൻ്റെ വീടിനാണ് രാവിലെ 6.30 ഓടെ തീപിടിച്ചത്.
വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതോടെയാണ് വീട്ടുകാര്‍ തീപിടിച്ച വിവരം അറിയുന്നത്. തീപിടിച്ച സമയം ഗൃഹനാഥന്‍ മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവർ വീടിനകത്തുണ്ടായിരുന്നു. തീ ശമിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേര്‍ക്കും പൊള്ളലേൽക്കുകയായിരുന്നു.
ആരുടേയും പരിക്ക് ഗുരുതരമല്ല. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ മോനിഷ, മനീഷ് എന്നിവരെ പാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.