തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജ് ഓഫ് കംപ്യുട്ടർ സയൻസസിൽ സ്വാതന്ത്ര്യ ദിനാഘോഷവും, റാലിയും നടത്തി.
കോളേജ് അങ്കണത്തിൽ വെച്ച് നടത്തിയ ആഘോഷ പരിപാടിയിൽ തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ പി.കെ സലിം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
പ്രിൻസിപ്പാൾ റവ. ഫാ. പ്രൊഫ. ഡോ. ബേബി ജോസഫ് സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.
കോളേജ് മാനേജർ റവ. ഫാ. പോൾ പാറക്കാട്ടേൽ സി.എം.ഐ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
തുടർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സ്വാതന്ത്ര്യ ദിന റാലി നടത്തി.
വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.