കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു.നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈല്‍, കളമശേരിസ്വദേശികളായ വിഷ്ണുജിത്, ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശിയായ റിഫാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിഎന്‍ജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പമ്പ് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചത്.ഇന്നലെ അര്‍ധരാത്രി പത്തടിപ്പാലത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. സിഎന്‍ജി നിറക്കുമ്പോള്‍ വാഹനത്തില്‍ നിന്ന് യാത്രക്കാരോട് ഇറങ്ങിനില്‍ക്കാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനവര്‍ തയ്യാറായില്ല.തുടര്‍ന്ന് ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.പെട്രോള്‍ പമ്പ് ജീവനക്കാരായ ഒഡീഷ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.