ഇടുക്കി: കഞ്ഞിക്കുഴി ആൽപ്പാറ ഗവ.ഹൈസ്കൂളിൽ സ്വാതന്ത്യദിന ആഘോഷത്തോട് അനുബന്ധിച്ച് വാർഡിലെ ഹരിത കർമ്മസേനാഗംങ്ങളെ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് ഷിജു നരിതൂക്കിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയി വർക്കി, വാർഡ് മെമ്പർ ലിൻസി, സ്കൂൾ പ്രധാന അധ്യാപിക ഇൻ ചാർജ്ജ് സിമി ചെറിയാൻ, എസ്.എം.സി ചെയർമാർ ജയകുമാർ.പി.റ്റി, സ്റ്റാഫ് സെക്രട്ടറി മേരി ജോൺസൻ, രമ്യ ഗോപൻ, ബിന്ദു സജി, സിൽവി ബിനോയി, പെപ്സൻ മെന്റസ് തുടങ്ങിയവർ പ്രസംഗിച്ചു.