കാസർകോട്: കളനാട് റെയിൽവെ തുരങ്കത്തിന് സമീപത്തെ പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച് ട്രെയിൻ മറിക്കാൻ ശ്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോയമ്പത്തൂരിൽ നിന്ന് മംഗളുരുലേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസ്സിന്റെ ലോക്കോ-പൈലറ്റാണ് പാളത്തിൽ ക്ലോസ്സറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസർകോട് റെയിൽവെ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്. സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ വിവരം കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കൈമാറി. ഇതേ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.