Timely news thodupuzha

logo

മഴ തുടരും; കാലാവസ്ഥാ കേന്ദ്രം, ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലർട്ട്, തൃശൂരിലെ പൂമല ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത

ന്യൂഡൽഹി: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തൃശൂരിലെ പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയർന്നു. നിലവിലെ സാഹചര്യത്തിൽ ഷട്ടറുകൾ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലാണ് ഡാം.

29 അടിയാണ് ഡാമിൻറെ പരമാവധി ജലനിരപ്പ്. ഷട്ടറുകൾ ഏത് സമയത്തും തുറക്കാമെന്നതിനാൽ മലവായി തോടിൻറെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *