Timely news thodupuzha

logo

സമരം ശക്തമാക്കുമെന്ന് അഡ്വ. എസ്.അശോകൻ; യു.ഡി.എഫ് കുമാരമംഗലത്ത് പദയാത്ര നടത്തി

കുമാരമംഗലം: പിണറായി വിജയന്റെ നേതൃത്വത്തുലുള്ള എൽഡിഫ് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ യുഡിഫ് സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ പറഞ്ഞു. യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂരിൽ നിന്നാരംഭിച്ച മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സമസ്ത മേഖലയിലും അഴിമതിയും കൊള്ളയും നടക്കുകയാണ്. സഹകരണ മേഖലയിൽ നിന്നും കോടികണക്കിന്‌ രൂപയുടെ അഴിമതിയാണ് എൽ.ഡി.എഫ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ ജനങ്ങളെ ഭൂമി ഭേദഗതി നിയമത്തിലൂടെ വഞ്ചിച്ചിരിക്കുകയാണ്.

ഈ മാസം പതിനാലാം തിയതി ഇടുക്കിയിലെത്തുന്ന മുഖ്യമന്ത്രിക്കു ആദരവ് നൽകുമെന്നാണ് ഇവിടെ പറഞ്ഞു കേൾക്കുന്നത് പക്ഷെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ആദരവ് നൽകുന്നതെന്ന് മനസിലാകുന്നില്ല കാരണം ഇടുക്കിയിലെ ജനങ്ങളെ ഇത്രയധികം വഞ്ചിച്ച ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ നിസാർ പഴേരി, കൺവീനർ അഡ്വ. സെബാസ്റ്റ്യൻ മാത്യു, മണ്ഡലം സെക്രട്ടറി കെ വി ജോസ് എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി. കെ.പി.സി.സി മെമ്പർ നിഷ സോമൻ മുഖ്യ പ്രഭാഷണം നടത്തി.

യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം കൺവീനർ എൻ.ഐ.ബെന്നി, ഡിസിസി ജനറൽ സെക്രട്ടറി ലീലാമ ജോസ്, കേരള കോൺഗ്രസ്‌ നേതാവ് ബ്ലയ്‌സ്.ജി.വാഴയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ്‌ സാജൻ ചിമ്മിനിക്കാട്ടു, പഞ്ചായത്ത്‌ മെമ്പർമാരായ സജി ചെമ്പകശേരി, സിബിൻ വർഗീസ്, ഷെമീന നാസർ, ലൈല കരീം നേതാക്കളായ റെഹിം പഴേരി, ബാബു പോൾ, ശാലിനി ശശി, ഷെരീഫ് പാലമല, സുലൈമാൻ വെട്ടിക്കൽ, ജോർജ് തെക്കുംതടം, എം.സി.ചാക്കോ, അജാസ് പുത്തൻപുര, ജോർജ് ആനിക്കുഴി, തുടങ്ങിയവർ സംസാരിച്ചു.

പാറയിൽ നടന്ന സമാപന സമ്മേളനം കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി മെമ്പർ പി.എം അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *