ന്യൂഡൽഹി: ഓപ്പറേഷൻ അജയ്ടെ ഭാഗമായി ഇസ്രയേലിൽനിന്നെത്തിയ ആദ്യഫ്ലൈറ്റിൽ 7 മലയാളികൾ. കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത്.
എം.സി(പി.എച്ച് ഡി വിദ്യാർത്ഥി), കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു(ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി), മലപ്പുറം പെരിന്തൽ മണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്(പി.എച്ച്.ഡി വിദ്യാർത്ഥി), തിരുവനന്തപുരം സ്വദേശി ദിവ്യ റാം(പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), പാലക്കാട് സ്വദേശി നിള നന്ദ(പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത.റ്റി.പി(ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികൾ) എന്നിവരാന് എത്തിയത്.
ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്. ഡൽഹി വിമാനത്താവളത്തിൽ 212 പേരുമായി ഇന്നുരാവിലെയാണ് വിമാനം ഇസ്രയേലിൽ നിന്നുമെത്തിയത്.
18000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. ഇവരെസ സ്വീകരിക്കുന്നതിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേരള ഹൗസ് പ്രതിനിധികളും വിമാനത്താവളത്തിൽ എത്തിയിരുന്നു.