കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ ‘നിയമ സഹായം വീട്ടുപടിക്കലെന്ന’ ലക്ഷ്യത്തോടെയുള്ള മൊബൈൽ അദാലത് വാൻ ജില്ലയിൽ പര്യടനം നടത്തുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന് സൗജന്യ നിയമസഹായം ഉറപ്പു വരുത്തുക, നിയമ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഡിസംബർ 5മുതൽ 30വരെയാണ് പര്യടനം.
സ്വത്തു തർക്കം, കുടുംബ പ്രശ്നങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതി, ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവക്കാണ് നിയമപരമായി തീർപ്പു കൽപ്പിക്കുക.
തർക്ക പരിഹാരം ആവശ്യമുള്ളവർ അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായോ താലൂക്ക് ലീഗൽ സെർവീസിസ് കമ്മിറ്റികളുമായോ ബന്ധപ്പെടേണ്ടതാണ്.
കണയന്നൂർ താലൂക്കിൽ, ഡിസം. 5ന് ഗവ. ലോ കോളേജ്, 6ന് കലക്‌ട്രറേറ്റ് വളപ്പ് കാക്കനാട്, 7ന് മുളനത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, എന്നിവിടങ്ങളിലും കൊച്ചി താലൂക്കിൽ 8ന് ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസ്, 11ന് കൊച്ചി കോർപ്പറേഷൻ അന്നെക്സ്, 12ന് കുമ്പളങ്ങി പഞ്ചായത്ത് ഓഫിസ്, എന്നിവിടങ്ങളിലും പറവൂർ താലൂക്കിൽ 13ന് വടക്കേക്കര ഗ്രാമപഞ്ചായത്തു ഓഫിസ്, 14ന് ഏഴിക്കര ഗ്രാമപഞ്ചായത്ത് ഓഫിസ്, 15ന് കുന്നുകര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ആലുവ താലൂക്കിൽ 16ന് ആലുവ മുനിസിപ്പൽ ഓഫിസ്, 18ന് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസ്, 19ന് അങ്കമാലി മുനിസിപ്പൽ ഓഫിസ് എന്നിവിടങ്ങളിലും കുന്നത്തുനാട് താലൂക്കിൽ 20ന് ഒക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസ്, 21ന് വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫിസ്, 22ന് രായമംഗലം പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും മുവാറ്റുപുഴ താലൂക്കിൽ 23ന് മുവാറ്റുപുഴ കോടതി സമൂചയം, 26ന് കൂത്താട്ടുകുളം നഗര സഭ ഓഫിസ്, 27ന് പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും കോതമംഗലം താലൂക്കിൽ 28ന് കോതമംഗലം നഗരസഭ ഓഫിസ്, 29ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫിസ്, 30ന് നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും നടത്തുന്നു.
പരാതികൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നവംബർ 15വരെ സ്വീകരിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മൊബൈൽ ലോക് അദാലത് നിശ്ചിത പോയിൻറ്റുകളിൽ ഉണ്ടാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: ഡി.എൽ.എസ്.എ എറണാകുളം – 0484 2344223, ടി.എൽ.എസ്.സി ആലുവ – 0484 2620032, ടി.എൽ.എസ്.സി കാണയന്നൂർ – 0484 2346264, ടി.എൽ.എസ്.സി കൊച്ചി – 0484-2235500, ടി.എൽ.എസ്.സി കോതമംഗലം – 0485 2828257, ടി.എൽ.എസ്.സി കുന്നത്തുനാട് – 0484 2527655, ടി.എൽ.എസ്.സി മുവാറ്റുപുഴ – 04852837733, ടി.എൽ.എസ്.സി നോർത്ത് പറവൂർ – 0484 2446970.