ജയ്പുർ: രാജസ്ഥാനിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ പിടിയിൽ. ഇടനിലക്കാരനിൽ നിന്നും 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥരും പിടിയിലായത്. നോർത്ത് ഇംഫാൽ ഇ.ഡി ഓഫിസറായ നവൽ കിഷോർ മീണയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആന്‍റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്.