തിരുവനന്തപുരം: വായ്പ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി – കെ.എസ്.ആർ.ടി.സി പോരിനിടെ കെ.എസ്.ആർ.ടി.സി ചെയർമാനെ മാറ്റി. ബി.അശോകിനെ സ്ഥാനത്തു നിന്നും മാറ്റി കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന് പകരം ചുമതല നൽകി. കെ.ടി.ഡി.എഫ്.സി നഷ്ടത്തിലായതിനു കാരണം കെ.എസ്.ആർ.ടി.സി ആണെന്ന് ബി.അശോകൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആ തുക നിലവിൽ പലിശയടക്കം 900 കോടി രൂപയാണ് കെഎസ്ആർടിസി കെ.ടി.ഡി.എഫ്.സിക്ക് നൽകാനുള്ളത്.
എന്നാൽ പണം നൽകാനില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തുടർന്ന് സർക്കാർ തന്നെ തുക നൽകണമെന്ന് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരുന്നു.