Timely news thodupuzha

logo

വായു മലിനീകരണ തോതിൽ നേരിയ കുറവ്

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തി. വായു മലിനീകരണ തോത് 400 ൽ താഴെ എത്തിയതാായാണ് കണക്കുകൾ. എന്നാൽ വായു മലിനീകരണത്തിൽ താപനിലയങ്ങൾക്കും പങ്കുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമാണ് ഡൽഹിയിൽ എറ്റവും ഗുരുതരമായ രീതിയിലേക്ക് വായു മലീകരണ തോത് എത്തിയിരുന്നത്. ഈമാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.

ഡൽഹിയ്ക്ക് ആന്‍റി സ്മോഗ് ഗണ്ണൂകളാണ് താൽക്കാലിക ആശ്വസം. ഇത്തരത്തിൽ ആന്‍റി സ്മോഗ് ഗണ്ണുകള്‍ കൂടുതലായി എത്തിക്കാനാണ് സർക്കാർ നീക്കം. വെള്ളം ചീറ്റി മലിനീകരണം കുറയ്ക്കുന്ന ഒരു ആന്‍റി സമോഗ് ഗണ്‍ കൂടി ഇന്നു മുതൽ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി, 17,000 ലിറ്റർ വെള്ളം വഹിക്കുന്ന വാഹനത്തിന് ദിവസം 70 കിലോമീറ്റർ ദൂരം ചുറ്റാനാകും.

Leave a Comment

Your email address will not be published. Required fields are marked *