കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന്(09/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,160 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില 5770 ആയി. ജനുവരി രണ്ടിന് സ്വർണവില വീണ്ടും 47,000ൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ മുതൽ വീണ്ടും സ്വർണവില കുറയുന്നതായാണ് കണ്ടുവരുന്നത്.
ജനുവരി 1 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 2 – പവന് 160 രൂപ ഉയർന്ന് വില 47,000 രൂപയായി, ജനുവരി 3 – പവന് 200 രൂപ കുറഞ്ഞ് വില 46,800 രൂപയായി, ജനുവരി 4 – പവന് 320 രൂപ കുറഞ്ഞ് വില 46,480 രൂപയായി, ജനുവരി 5 – പവന് 80 രൂപ കുറഞ്ഞ് വില 46,400 രൂപയായി, ജനുവരി 6 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 7 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 8 – പവന് 160 രൂപ കുറഞ്ഞ് വില 46,240 രൂപയായി, ജനുവരി 9 – പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി.