Timely news thodupuzha

logo

വീണാ വിജയന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

ബാംഗ്ലൂർ: എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് ഇന്ന് ലിസ്റ്റ് ചെയ്ത ഹർജിയിൽ ഉൾപ്പെട്ടിട്ടില്ല.

ഹർജി തിങ്കളാഴ്ച പരിഗണിക്കുവാനാണ് സാധ്യത. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽ‌കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരും എസ്.എഫ്.ഐ.ഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്.എഫ്.ഐ.ഒ സംഘം. അന്വേഷണത്തില്‍ എക്സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണാ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക്കിന്‍റെ ഹര്‍ജി.

Leave a Comment

Your email address will not be published. Required fields are marked *