Timely news thodupuzha

logo

ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ൾ വരുന്നു: സ്‌​കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം ​കു​റ​യ്ക്കാ​നും സ​ർ​ക്കാ​ർ

കൊ​ച്ചി: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം കു​റ​യ്ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. ഇ​തി​ൻറെ ഭാ​ഗ​മാ​യി ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ സ്‌​കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം 1.6 മു​ത​ൽ 2.2 കി​ലോ​ഗ്രാ​മി​ന് ഇ​ട​യി​ലും പ​ത്താം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ ബാ​ഗു​ക​ളു​ടെ ഭാ​രം 2.5 കി​ലോ​യ്ക്കും 4.5 കി​ലോ​യ്ക്കു​മി​ട​യി​ലും ആ​ക്കു​ന്ന വി​ധ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പൊ​തു​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കും.

ഇ​തി​ന് പു​റ​മെ മാ​സ​ത്തി​ൽ നാ​ലു ദി​വ​സ​മെ​ങ്കി​ലും ബാ​ഗ് ഇ​ല്ലാ​ത്ത ദി​ന​ങ്ങ​ൾ എ​ന്ന​ത് ന​ട​പ്പാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി നി​ല​വി​ൽ എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു ഭാ​ഗ​ത്തി​ന് 100നും 120​നും ഇ​ട​യി​ലു​ള്ള പേ​ജു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ഒ​ന്നി​ല​ധി​കം നി​ല​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ല​ട​ക്കം ഭാ​ര​മു​ള്ള ബാ​ഗു​മാ​യി ന​ട​ക്കേ​ണ്ടി ​വ​രു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി​ക്ക് നേ​രി​ട്ടും പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *