Timely news thodupuzha

logo

പത്തനംതിട്ടയിൽ അ​മി​ത ശ​ബ്ദ​ത്തി​ൽ പാ​ട്ടു​വ​ച്ച അ​യ​ൽ​വാ​സി​യെ, ഉ​റ​ക്കം ന​ഷ്ട​മാ​കു​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി​ വെ​ട്ടി പ​രി​ക്കേ​ൽപ്പിച്ച് യു​വാ​വ്

പ​ത്ത​നം​തി​ട്ട: ഉ​റ​ക്കെ പാ​ട്ടു​വ​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യി അ​യ​ല്‍​വാ​സി​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി. ഇ​ള​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് പി​ടി​യി​ൽ.​ പാ​ട്ടി​ന്‍റെ ശ​ബ്ദം കാ​ര​ണം ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ൽ വാ​ക് ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തി​നി​ടെ​യി​ലാ​ണ് പ്ര​തി യു​വാ​വി​നെ വെ​ട്ടി ​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ണ്ണ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ത​ല​യ്ക്കും ചെ​വി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട ഇ​ള​മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. ക​ണ്ണ​ന്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ പാ​ട്ട്​ വെ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ഉ​ച്ച​ത്തി​ലാ​ണ് പാ​ട്ടു​വെ​ച്ച​തെ​ന്ന് പ​റ​ഞ്ഞ് സ​ന്ദീ​പ് ത​ര്‍​ക്ക​ത്തി​ൽ ഏര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക​ണ്ണ​നെ സ​ന്ദീ​പ് ആ​ക്ര​മി​ച്ച​ത്. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. സ​ന്ദീ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് അ​ടൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *