തൊടുപുഴ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷൻ തൊടുപുഴ മേഖല ആറാമത് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഐശ്വര്യ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടത്തി.
റിട്ട. ഐ.ജി കി.പി ഫിലിപ്പ് ഐ.പി.എസ് പതാക ഉയർത്തിയതിനു ശേഷം പൊതുയോഗം ആരംഭിച്ചു. പ്രസിഡന്റ് പി.എൻ വിജയന്റെ അധ്യക്ഷതയിൽ, റിട്ട. എസ്.പി കെ.വി ജോസഫ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ജോയിന്റ് സെക്രട്ടറി എ.എസ് വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇടുക്കി പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.എൻ സത്യവാസൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി വി.എൻ രാജു സംഘടനാ വിവരണവും ജില്ലാ സെക്രട്ടറി എം.എം ജോൺസൺ പ്രവർത്തന അവലോകനവും നിർവഹിച്ചു. മേഖല സെക്രട്ടറി മാത്യു വി.യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എ ഹരികുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റിട്ട. അസി. കമാന്റർ വി.ജി ബാലകൃഷ്ണൻ, റിട്ട. ഡി.വൈ.എസ്.പി സി.ജെ ജോൺസൺ, സംഘടന ജില്ലാ വൈസ് പ്രസിഡന്റ് ആർ വേണുഗോപാൽ, മേഖല സെക്രട്ടറി മാത്യു വി.യു, ട്രഷറർ പി.എ ഹരികുമാർ, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ജില്ലാ എക്സിക്ക്യൂട്ടീവ് അംഗം വി.എം കുരുവിള വാരണാധികാരിയായി പുതിയ ഭാരാവാഹികൾക്കായുള്ള തിരഞ്ഞെടുപ്പും നടന്നു. പി.എൻ വിജയനാണ് പ്രസിഡന്റ്. സെക്രട്ടറി സാജൻ എസ്സും. ട്രഷറർ പി.കെ ഷാജഹാൻ. എക്സിക്ക്യൂട്ടീവ് മെമ്പർ പി.ജി സനൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സാജൻ എസ് കൃതജ്ഞതയും രേഖപ്പെടുത്തി.