Timely news thodupuzha

logo

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി

രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2022 – 2024 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി.പരിശീലനം പൂർത്തിയാക്കിയ 42 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയത്.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ബിനു മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു മികച്ച കേഡറ്റുകൾക്കുള്ള ട്രോഫികളും സമ്മാനിച്ചു.രാജാക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എം. അജയമോഹൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി മോഹൻകുമാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.റ്റി കുഞ്ഞ്,മെമ്പർ കിങ്ങിണി രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വീണ അനൂപ്, മെമ്പർ ബെന്നി പാലക്കാട്ട്, പ്രിൻസിപ്പാൾ ഡി.വിമലാദേവി, ഹെഡ്മിസ്ട്രസ് എസ് ബിന്ദു, പി.റ്റി.എ പ്രസിഡൻ്റ് എൻ.ആർ സുഭാഷ്, എസ്.എം.സി ചെയർമാൻ പി.എസ്
സുനിൽകുമാർ, എം.പി.റ്റി.എ പ്രസിഡൻ്റ് ഷിജി ജെയിംസ്, സി.വി മനോജ്, സി.പി.ഒ പി.കെ ഷീജ, സിന്ധു ഗോപാലൻ, എ.എസ് രഹന, എ.എസ് സുനീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *