ഇടുക്കി: വന ഗ്രാമങ്ങളായ മക്കുവള്ളി, മണയത്തടം, കൈതപ്പാറ, പ്രദേശത്തു നിന്ന് വണ്ണപ്പുറം, കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന റോഡ് കൂടിയാണിത്.
സംസ്ഥാന പാതയായ രാമക്കൽമേട് വണ്ണപ്പുറം റോഡിൻ്റെ ഭാഗമായ മൈലപ്പുഴ, വരിക്കമുത്തൻ റോഡിൽ ഇന്ന് കാൽ നടയാത്ര പോലും അസാദ്യമായിരിക്കുകയാണ്.
2018ലെ പ്രളയത്തിൽ ആലപ്പുഴ, മധുര സംസ്ഥന പാത മണ്ണിടിച്ചിൽ തകർന്നപ്പോൾ ജില്ലാ ആസ്ഥാനത്തെയ്ക്ക് വാഹനങ്ങൾ കടന്ന് പോയിരുന്നത് ഈ വഴി ആയിരുന്നു.
നാലോളം ബസ്സുകൾ സർവ്വിസ് നടത്തിരുന്ന റൂട്ടിൽ റോഡിൻ്റെ ശോചനിയാവസ്ഥ മൂലം ബസ്സുകൾ സർവ്വിസ് നിർത്തിയതോടെ വിദ്യാത്ഥികളും നൂറ് കണക്കിന് പ്രദേശവാസികളും ദുരിതത്തിൽ ആയി.
അടിയന്തരമായി ജനപ്രതിനിധികളും ത്രിതല പഞ്ചായത്ത് അംഗങ്ങളും ഇടപ്പെട്ട് റോഡ് പുനർനിർമ്മിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.