ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ- വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. ബ്രിട്ടീഷ് ചാരസംഘടനയായ എം 16 ന് വേണ്ടി ചാര പ്രവൃത്തിയിൽ ഏർപ്പെട്ടന്നാരോപിച്ചാണ് അക്ബറിയെ തൂക്കിലേറ്റിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
ഇതുനു മുൻപും ഇറാൻ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ഇറാൻ പ്രതിരോധ മേഖലയിൽ പ്രധാന സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ബ്രട്ടീഷ്-ഇറാൻ പൗരനാണ് അക്ബറിയ. ഇദ്ദേഹത്തിനു നൽകിയ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാൻ മറുപടി അർഹിക്കുന്നുണ്ടെന്നും ബ്രിട്ടൺ പ്രതികരിച്ചു.
ബ്രീട്ടിഷ്-ഇറാൻ പൗരൻ അലിറേസ അക്ബറിയുടെ വധശിക്ഷ ഞെട്ടിക്കുന്നതാണ്. സ്വന്തം ജനതയുടെ മനുശഷ്യവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത പ്രാകൃത ഭരണകൂടത്തിന്‍റെ ഏറ്റവും നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.
2019ലാണ് ബ്രിട്ടണുവേണ്ടി ചാരപ്രവർത്തി ചെയ്തുവെന്ന കുറ്റം ആരോപിച്ച് അക്ബറിയെ ഇറാൻ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കുറ്റസമ്മത വീഡിയോയും പുറത്തു വന്നിരുന്നു. ഇസ്രയേലിനു വേണ്ടി ചാരപ്രവർത്തി ചെയ്തുവെന്ന് ആരോപിച്ച് ഡിസംബറിൽ 4 പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു.