Timely news thodupuzha

logo

നാമനിർദേശ പത്രിക സമർപ്പിച്ച് കെ രാധാകൃഷ്ണനും എം.വി ബാലകൃഷ്ണനും

ആലത്തൂർ/കാസർകോട്: ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും കാസർകോട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനും നാമനിർദേശ പത്രിക സമർപ്പിച്ചു.

രാവിലെ പാലക്കാട് ജില്ലാ പഞ്ചായത്ത് പരിസരത്തു നിന്നും പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് കെ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചത്. എ.ഡി.എം സി ബിജു പത്രിക കെെപറ്റി.

മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരും എ.കെ ബാലൻ, ഇ.എൻ സുരേഷ് ബാബു, സി.കെ രാജേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കാസർകോട് ജില്ലാ കളക്ട്രേറ്റിലേക്ക് പ്രകടനമായി എത്തിയാണ് എം.വി ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചത്. ജില്ലാ കളക്ടർ ജെ ഇമ്പ ശേഖരനാണ് പത്രിക സമർപ്പിച്ചത്. സി.പി.ഐ(എം) നേതാവും മുൻ എം.പിയുമായ പി കരുണാകരനടക്കമുള്ള നേതാക്കൾ കൂടെയുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *