Timely news thodupuzha

logo

നാമനിർദേശ പത്രിക സമർപ്പണത്തിൽ തർക്കം: കാസർകോട് കളക്ടറുടെ ചേമ്പറിനു മുന്നിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: നാമനിർദേശ പത്രികസമർ‌പ്പണത്തിൽ ടോക്കൺ അനുവദിച്ചതുമായി ബന്ധപ്പെട്ട് തർക്കം. യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ കളക്‌ടറുടെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ നിർദേശകൻ സി.സി.റ്റി.വിക്ക് മുന്നിൽ എത്തിയിരുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ എം.വി ബാലകൃഷ്ണന് ഒന്നാം ടോക്കൺ അനുവദിക്കുകയായിരുന്നു.

എന്നാൽ രാവിലെ ഒൻപത് മുതൽ ചേംബറിന് മുന്നിൽ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്പർ ടോക്കൺ നൽകണമെന്നാവശ്യപ്പെട്ടാണ് ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഭരിക്കുന്നവർക്ക് ഒന്നാം ടോക്കൺ എന്നതാണോ രീതിയെന്നും അദ്ദേഹം ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *