
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയോട് സഹതാപം മാത്രമെന്ന് മകനും പത്തനംതിട്ട മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അനിൽ ആന്‍റണി.
എ.കെ ആന്‍റണി മുൻ പ്രതിരോധ മന്ത്രിയാണ്. എന്നാൽ പാക്കിസ്ഥാനെ വെള്ള പൂശാൻ ശ്രമിച്ച ഒരു എം.പിക്കു വേണ്ടി അദ്ദേഹം സംസാരിച്ചപ്പോൾ വിഷമമാണ് തോന്നിയത്.
രാഷ്ട്ര വിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അനിൽ പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാന മന്ത്രിയാകും.