താമരശേരി: കൂടത്തായിയിൽ ഇരുതുള്ളിപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട്ടുപുറായിൽ സജീവനാണ്(45) മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം ഉണ്ടെന്നാണ് നിഗമനം. തോട്ടിൻ കടവ് ഭാഗത്താണ് കണ്ടെത്തിയത്. മീൻ പിടിക്കാനായി പുഴയിൽ എത്തിയതെന്നാണ് നിഗമനം. മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തു നിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.