
തിരുവനന്തപുരം: പൗരത്വ നിയമം കോൺഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് കെ.പി.സി.സി ആക്ടിങ്ങ് പ്രസിഡന്റ് എം.എം ഹസന്‍.
സി.എ.എ പിൻവലിക്കുമെന്ന് കൃത്യമായി പറയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഹസനെ ചൊടിപ്പിച്ചത്. “ഞങ്ങൾക്ക് സൗകര്യമില്ലാത്തതു കൊണ്ട്. മാർക്സിസ്റ്റ് പാർട്ടിയെ ബോധ്യപ്പെടുത്താൻ നിർബന്ധമില്ലാത്തതു കൊണ്ട്.
മതേതര ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ആവശ്യത്തിന് പറഞ്ഞു. മാർകിസ്റ്റുകാർ പറയുന്നത് അനുസരിച്ച് ഞങ്ങൾക്ക് പ്രകടന പത്രിക എഴുതാൻ സാധിക്കില്ല. ഇത് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ഉണ്ടാക്കിയ പ്രകടന പത്രികയാണ് എന്നായിരുന്നു” ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.