കൊച്ചി: സി.എം.ആർ.എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വിജിലൻസ്. തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഒന്നും മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
കഴിഞ്ഞ ഹർജി പരിഗണിച്ച സമയത്ത് കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.