Timely news thodupuzha

logo

കോടതി ജനങ്ങളിലേക്കെത്തുന്ന മൊബൈല്‍ ഇ – സേവാ കേന്ദ്രം പദ്ധതിക്ക് ഇടുക്കിയിൽ നിന്ന് തുടക്കം

മുട്ടം: രാജ്യത്തെ ജുഡീഷ്യറി രംഗത്ത് ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കും വിധമാണ് ഇ – സേവാ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

കോടതിയിൽ നിന്നുള്ള നിയമ സേവനങ്ങളും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമെല്ലാം പ്രത്യകം രൂപകൽപ്പന ചെയ്ത ഈ വാഹനത്തിൽ നിന്നും ജനങ്ങളിലേക്കെത്തും. ഇ- സേവാ കേന്ദ്രമെന്ന പേരിൽ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.

സാക്ഷി മൊഴി രേഖപ്പെടുത്തല്‍, പെറ്റി കേസുകള്‍ തീര്‍പ്പാക്കല്‍, ഹേബിയസ് കോര്‍പ്പസിന്റെ പ്രവര്‍ത്തനങ്ങള്‍, കേസുകളുടെ ഇ- ഫയലിങ്, ഇ-പേയ്‌മെന്റ് സൗകര്യം, വെര്‍ച്വല്‍ കോടതികളിലെ ട്രാഫിക് ചലാന്‍ തീര്‍പ്പാക്കല്‍ തുടങ്ങി നിരവധി സേവനങ്ങൾ സഞ്ചരിക്കുന്ന ഇ- സേവാ കേന്ദ്രത്തിൽ നിന്നും ലഭിക്കും.

അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി, ജനറേറ്ററും യു.പി.എസും അടക്കമുള്ള വൈദ്യുതീകരണ സംവീധാനം. വീഡിയോ കോൺഫ്രൻസിങ് സേവനം. അഭിഭാഷകർക്കും കക്ഷികൾക്കും സാക്ഷികൾക്കുമൊക്കെ ഇ- സേവാ കേന്ദ്രത്തിലെ സേവനം എന്നിവയൊക്കെ ഈ സഞ്ചരിക്കുന്ന കോടതിയിൽ നിന്നും ലഭ്യമാകും.

Leave a Comment

Your email address will not be published. Required fields are marked *