മുട്ടം: കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളാ ഹൈക്കോടതി ചീഫ് ജസ്സിസ്സ് ആഷിഷ് ജിതേന്ദ്ര ദേശായി പുതിയ കെട്ടിട സമുച്ഛയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇപ്പോൾ കൂടുകയാണെന്നും അത് പരിഹരിക്കാൻ ജുഡീഷ്യൽ സംവിധാനം കൂട്ടായി ശ്രമിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനായി ഇത്തരം ആധുനിക കെട്ടിടവും അടിസ്ഥാന സൗകര്യവും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഇ-സേവ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് നിർവഹിച്ചു. നീതിന്യായ വ്യവസ്ഥ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത ഉൾപ്പെടുത്തിയുള്ള ഇ – സേവാ കേന്ദ്രം പോലുള്ള പദ്ധതികൾ ഇതിൻ്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ് അദ്ധ്യക്ഷനായി. ജില്ലാ ജഡ്ജി പി.എസ് ശശികുമാര്‍ , കേരളാ ബാര്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ് ജോണ്‍, ജില്ലാ കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എം.എം. തോമസ്, സെക്രട്ടറി സിജോ ജെ.തൈച്ചേരില്‍, തൊടുപുഴ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂ്ട്ടർ അഡ്വക്കേറ്റ് വി.എസ്സ്, സനീഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ബീന. എല്‍, കേരളാ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസ്സോസിയേഷന്‍ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സജീവ് റ്റി. കുറ്റിച്ചിറ എന്നിവര്‍ സംസാരിച്ചു.