തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തി. പി.ടി.എ. പ്രസിഡന്റ കെ.എ ഷിംനാസ് അധ്യക്ഷത വഹിച്ചു. ഹൊറൈസൺ മോട്ടോഴ്‌സ് നൽകിയ പഠനോപകരണ വിതരണവും നവാഗതരെ സ്വീകരിക്കലും വാർഡ് കൗൺസിലർ നിധി മനോജ് നിർവഹിച്ചു. സ്റ്റെപ്സ് വിജയി അലോണ റെജിക്ക്, രാജീവ് പുഷ്പാംഗതൻ മൊമെൻ്റോ നൽകി.
യോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ ടോം വി തോമസ്, പി.റ്റി.എ ഭാരവാഹികളായ റഫീക്ക് പള്ളത്തു പറമ്പിൽ, കെ.പി രമേശൻ, ഷെമീർ അസീസ്, വി സന്തോഷ്, കെ നൗഫൽ, സ്റ്റാഫ് സെക്രട്ടറി സ്വപ്ന ഓസ്റ്റിൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാമോൻ ലുക്ക് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സിബി കുരുവിള നന്ദിയും പറഞ്ഞു.